ധോനിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനം: രഹാനെ

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (14:37 IST)
എം എസ് ധോനിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനമാണെന്ന് ചെന്നൈ താരം അജിങ്ക്യ രഹാനെ. മഹിഭായിക്ക് കീഴിൽ ഇന്ത്യയ്ക്ക് വേണ്ടിയും ഇപ്പോൾ ചെന്നൈയ്ക്കായും ഞാൻ കളിക്കുന്നു. ധോനിക്ക് കീഴിൽ കളിക്കുന്ന ഓരോ കളിയും ഒരോ പാഠങ്ങളാണ്. ധോനി പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ല പ്രകടനം നടത്താതിരിക്കാൻ കഴിയില്ല. രഹാനെ പറഞ്ഞു.
 
ഇന്നലെ കൊൽക്കത്തക്കെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ രഹാനെ 24 പന്തിൽ നിന്നും അർധ സെഞ്ചുറി കണ്ടെത്തിയിരുന്നു. മത്സരത്തിൽ 29 പന്തിൽ നിന്നും 6 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 71 റൺസാണ് താരം നേടിയത്. പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് രഹാനെ ധോനിയെ പറ്റി വാചാലനായത്. തൻ്റെ മികച്ച പ്രകടനങ്ങൾ ഈ സീസണിൽ ഇനിയും കാണാൻ ഇരിക്കുന്നതായും രഹാനെ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article