ഇക്കാര്യത്തില്‍ സഞ്ജു സാംസണ്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ കാലത്തെ ടി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. ഇന്നത്തെ കാലത്ത് അവിടെ നിങ്ങള്‍ കാത്തുനിന്നിട്ട് കാര്യമില്ല. റണ്‍സ് അടിച്ചുകൂട്ടണം, ഐപിഎല്ലില്‍ ഇപ്പോള്‍ 240+.250+ സ്‌കോറുകള്‍ കൂടുന്നുണ്ട്. ഗ്രൗണ്ടുകള്‍ വലുതല്ല എന്നത് അതിനൊരു കാരണമാണ്. ഡല്‍ഹിയും രാജസ്ഥാനും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 26 സിക്‌സുകളാണ് സംഭവിച്ചത്.ശരാശരി ഒരു ഓവറില്‍ ഒരു സിക്‌സെന്ന രീതിയില്‍ കളിക്കാര്‍ മത്സരത്തെ തുടങ്ങി കഴിഞ്ഞു. ഗാംഗുലി വ്യക്തമാക്കി.