റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (12:22 IST)
Rishab pant
ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങുന്ന താരമായി മാറാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയുടെ അവിഭാജ്യഘടകമാണ് റിഷഭ് പന്ത്. ഇന്ത്യയിലും വിദേശത്തും കീപ്പിംഗിനൊപ്പം ബാറ്റിംഗിലും തിളങ്ങാന്ന് താരത്തിന് സാധിക്കുന്നു. ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ പോലും സെഞ്ചുറിയോടെ തിളങ്ങാന്‍ താരത്തിനായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പിംഗ് താരമായ ആദം ഗില്‍ക്രിസ്റ്റ്.
 
ഇന്ത്യന്‍ ക്രിക്കറ്റില്‍ പണം കൊടുത്ത് കളി കാണാന്‍ തക്ക കഴിവുള്ള താരമാണ് റിഷഭ് പന്തെന്നാണ് ആദം ഗില്‍ക്രിസ്റ്റ് പറയുന്നത്. റിഷഭ് പന്ത് കളിക്കുന്നുണ്ടെങ്കില്‍ പണം കൊടുത്ത് അത് കാണാന്‍ എനിക്ക് സന്തോഷമെ ഉള്ളു. എന്തെന്നാല്‍ ആ ക്വാളിറ്റിയുള്ള കളിക്കാരനാണ്. അവന്‍ ഒരു ചാമ്പ്യനും എല്ലാ പ്രശ്‌നങ്ങളെയും അതി ജീവിക്കുന്നവനുമാണ്. നല്ല നര്‍മബോധമാണ്. ഗൗരവകരമായ കാര്യങ്ങള്‍ പോലും സിമ്പിളായി ചെയ്യാന്‍ അവനറിയാം. ഗില്‍ക്രിസ്റ്റ് പറഞ്ഞു. കാറപടകത്തിന് ശേഷം നീണ്ട 21 മാസങ്ങള്‍ക്ക് ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. മടങ്ങിവരവില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ ബംഗ്ലാദേശിനെതിരെ സെഞ്ചുറി കണ്ടെത്താന്‍ പന്തിനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article