ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ ശിശു എന്ന് വിളിച്ചതിന്റെ വിവാദങ്ങൾ വിട്ടൊഴിയുന്നതിന് മുൻപേ വിരാട് കോലിയെ പറ്റിയും പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്. കോലി സ്ഥിരതയുള്ള താരമാണ് എന്നാൽ സച്ചിന്റെ തലത്തിൽ എത്തുന്നൊരു കളിക്കാരനല്ല. കളിക്കാരൻ എന്ന നിലയിൽ സച്ചിൻ വേറെ ലെവൽ താരമാണ് എന്നതാണ് റസാഖിന്റെ പുതിയ പ്രതികരണം.
ഞങ്ങളൊക്കെ കളിച്ചിരുന്ന 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോള്‍ കാണാനില്ല. ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചു. ബൗളിങിലും ബാറ്റിങ്ങിലുമൊന്നും പഴയ മൂർച്ചയില്ല. വിരാട് കോലിയെ തന്നെ നോക്കു. വിരാട് മികച്ച താരമായിരിക്കാം സ്ഥിരതയുമുണ്ട് എന്നാൽ സച്ചിന്റെ അതേ തട്ടിൽ നമുക്ക് കോലിയെ വെക്കുവാൻ സാധിക്കില്ല. സച്ചിൻ മറ്റൊരു തലത്തിലുള്ള താരമാണ് റസാഖ് പറയുന്നു.