തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ ഇതാണ്, അടിച്ചു തരിപ്പണമാക്കി കളഞ്ഞു; ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് വീണ്ടും

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (12:47 IST)
ക്രിക്കറ്റ് ആരാധകരുടെ ഇഷ്‌ടതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. റെക്കോര്‍ഡുകള്‍ തകര്‍ക്കുക്കയും പുതിയത് കുറിക്കുകയും ചെയ്യുന്ന മാരക ബാറ്റിംഗാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നിന്ന് വിരമിച്ചെങ്കിലും തന്റെ പഴയ ബാറ്റിംഗ് ശൈലിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.

ദക്ഷിണാഫ്രിക്കയിലെ ട്വന്റി-20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗ് ട്വന്റി-20 ടൂര്‍ണമെന്റിന് മുന്നോടിയായി ജോസി  സ്റ്റാര്‍സിനെതിരെ നടന്ന പരിശീലന മത്സരത്തിലാണ് എ ബിയുടെ വെടിക്കെട്ട് ഇന്നിംഗ്സ് പിറന്നത്.

ആദ്യം ബാറ്റ് ചെയ്‌ത ഷവാനെ സ്‌പാര്‍ട്ടന്‍‌സിനായി 93 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചു കൂട്ടിയത്. ഇതോടെ നിശ്ചിത ഓവറില്‍ 217 എന്ന കൂറ്റന്‍ സ്‌കോറും സ്വന്തമായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനിറങ്ങിയ ജോസി സ്റ്റാര്‍സ് തിരിച്ചടിച്ചെങ്കിലും അഞ്ച് റണ്‍സിന്റെ തോല്‍‌വി വഴങ്ങി.

വെള്ളിയാഴ്ച മുതലാണ് എംസാന്‍സി സൂപ്പര്‍ ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഡിസംബര്‍ 16നാണ് ഫൈനല്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 32 മത്സരങ്ങളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article