സഞ്ജു ആ പ്രശ്നം പരിഹരിക്കണം, മത്സരത്തിന് മുൻപ് ഉപദേശവുമായി ആകാശ് ചോപ്ര

Webdunia
വെള്ളി, 19 മെയ് 2023 (18:04 IST)
ഐപിഎൽ പതിനാറാം സീസണിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഈ അവസരത്തിൽ ടീമിലെ നായകനായ മലയാളി താരം സഞ്ജു സാംസണിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. മികച്ച തുടക്കങ്ങൾ സഞ്ജു മുതലാക്കുന്നില്ലെന്നും ഇത്തവണ പക്ഷേ അവസരം പ്രയോജനപ്പെടുത്തണമെന്നും ചോപ്ര പറയുന്നു.
 
കഴിഞ്ഞ 2-3 മത്സരങ്ങളിലായി ജോസ് ബട്ട്‌ലർ തണുപ്പൻ മട്ടിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. പഞ്ചാബിനെതിരെ യശ്വസിയും ബട്ട്‌ലറും റൺസ് കണ്ടെത്തണം. സീസൺ നന്നായി തുടങ്ങുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്ത സഞ്ജു സാംസൺ കുറച്ച് റൺസ് കണ്ടെത്തണം. ലഭിക്കുന്ന തുടക്കം മുതലാക്കാൻ കഴിയാത്തതാണ് സഞ്ജുവിൻ്റെ പ്രശ്നം. സഞ്ജു അവസരം മുതലാക്കാൻ ശ്രമിക്കണം. ചോപ്ര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article