ബംഗ്ലാ താരങ്ങളുടെ മണ്ടന്‍ തീരുമാനങ്ങള്‍ കണ്ട് കോഹ്‌ലി പൊട്ടിച്ചിരിച്ചു; ചിരിയടക്കാനാകാതെ ഇന്ത്യന്‍ നായകന്‍ ക്രീസിലൂടെ ഓടിനടന്നു - വീഡിയോ പുറത്ത്

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (17:21 IST)
ഇന്ത്യക്കെതിരായ ടെസ്‌റ്റ് മത്സരത്തിലെ ഒന്നാം ദിനം തെറ്റായ തീരുമാനങ്ങള്‍ സ്വീകരിച്ച് ബംഗ്ലാദേശ് താരങ്ങള്‍. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോഴായിരുന്നു ബംഗ്ലാ താരങ്ങളുടെ തെറ്റായ തീരുമാനവും ഡിആര്‍എസ് അപ്പീലുമുണ്ടായത്.

232 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴായിരുന്നു നാടകീയമായ നീക്കങ്ങളുണ്ടായത്. താജുല്‍ ഇസ്ലാമിന്റെ പന്ത് കോഹ്‌ലി ഓഫ് സൈഡിലേക്ക് കളിച്ചു. എന്നാല്‍, ഉടന്‍ തന്നെ സന്ദര്‍ശകര്‍ അപ്പീല്‍ മുഴക്കുകയും ചെയ്‌തു. പിന്നാലെ ബംഗ്ലാ നായകന്‍ മുശ്ഫിഖു റഹ്മാന്‍ ഡിആര്‍എസ് അപ്പീല്‍ മുഴക്കുകയും ചെയ്‌തു.

ബംഗ്ലാദേശ് താരങ്ങളുടെ ഈ നീക്കങ്ങള്‍ കണ്ട കോഹ്‌ലിക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. ഈ ദൃശ്യങ്ങള്‍ കാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്‌തു. ബംഗ്ലാ താരങ്ങളുടെ അപ്പീല്‍ തെറ്റായിരുന്നുവെന്ന് മൂന്നാം അമ്പയറുടെ പരിശോധനയില്‍ വ്യക്തമാകുകയും ചെയ്‌തു. നേരത്തെ വൈഡ് ബോള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തും, മുരളി വിജയുടെ ഉറച്ച റണ്ണൗട്ട് നഷ്ടപ്പെടുത്തിയും ബംഗ്ലാ താരങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 356ന് 3 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയും (111*), അജിങ്ക്യ രഹാനെയുമാണ്‍ (45*) ക്രീസില്‍. മുരളി വിജയ് (108), ചെതേശ്വര്‍ പുജാര (83), കെഎല്‍ രാഹുല്‍ (2) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
Next Article