പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്നും, ഇന്ത്യയെ പരാജയപ്പെടുത്തുകയെന്ന അവരുടെ ലക്ഷ്യം ഇനിയും വളരെ അകലെയാണെന്നും കളിയിലെ താരം വിരാട് കൊഹ്‍ലി. രാജ്യത്തിന്റെ പ്രതീക്ഷ കാത്ത വിജയമായിരുന്നു ഞായറാഴ്‌ച അഡ്‍ലെയ്ഡ് ഓവലില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ ഏറ്റവും മികച്ച തിളക്കവും പെരുമയുമുള്ള വിജയമാണ് ഇത്. ഓരോ മത്സരത്തിലും ആവേശത്തോടെ ഇറങ്ങുന്ന തനിക്ക് തോല്‍വിയെ കിറിച്ച് ചിന്തിക്കുന്നത് പോലും ഇഷ്‌ടമല്ല. രാജ്യത്തിന്റെ പ്രതീക്ഷ വഹിക്കാനുള്ള ചുമതല എന്നും താന്‍ ആസ്വദിച്ചിട്ടേയുള്ളുവെന്നും കൊഹ്‍ലി പറഞ്ഞു. ഇന്ത്യന്‍ വിജയത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.
ആറാമത്തെ വിജയമാണ് പാകിസ്ഥാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ-പാക് മത്സരത്തിന് കളത്തിലിറങ്ങുമ്പോള്‍ സ്വാഭാവികമായും പതിവിലേറെ സമര്‍ദമുണ്ടാകും. എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ കഴിയുന്നിടത്താണ് വിജയമെന്നും കൊഹ്‍ലി പറയുന്നു.