അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്... ഇനി ക്ലാര്‍ക്കും

ഞായര്‍, 29 മാര്‍ച്ച് 2015 (16:06 IST)
അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ വോ, റിക്കി പോണ്ടിംഗ് ഈ മഹാരഥന്മാര്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ നെറുകയിലേക്ക് പുതിയൊരു പേര് കൂടി മൈക്കല്‍ ക്ലാര്‍ക്ക്. ഓസ്ട്രേലിയ്ക്ക് അഞ്ചാം ലോകകപ്പ് സമ്മാനിച്ചാണ് ക്ലാര്‍ക്ക് ലോകത്തിന്റെ നെറുകയിലേക്ക് പറന്നുയര്‍ന്നത്. തന്റെ അവസാന ഏകദിന മത്സരമായ ലോകകപ്പ് ഫൈനലില്‍ 58മത് അര്‍ധസെഞ്ചുറിയോടെ ഓസ്ട്രേലിയ്ക്ക് ലോകകപ്പ് സമ്മാനിച്ച മൈക്കല്‍ ക്ലാര്‍ക്ക് നായകന്‍ ചരിത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്ത്.

വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നായകന്‍ ആയിരുന്നു മൈക്കള്‍ ക്ലാര്‍ക്ക്. മാര്‍ക്ക് ടെയ്‌ലറിനും സ്‌റ്റിവ് വോയ്ക്കും, റിക്കി പോണ്ടിംഗിനും ലഭിച്ച അതിശക്തമായ ടീമിനെ അല്ല ക്ലാര്‍ക്കിന് ലഭിച്ചത്. മാത്യൂ ഹെയ്‌ഡന്‍, ഗ്ലാന്‍ മഗ്രാത്ത്, ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്‌ന്‍ വോണ്‍ എന്നിവര്‍ കൂടൊഴിഞ്ഞ് പോയപ്പോള്‍ ക്ലാര്‍ക്കിനൊപ്പം പോണ്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യയോട് ഓസീസ് തോറ്റപ്പോള്‍ റിക്കി പോണ്ടിംഗും കളി അവസാനിപ്പിച്ചു. അതോടെ നായക സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ക്ലാര്‍ക്കിന് തിരിച്ചടികള്‍ കൂടെപ്പിറപ്പായിരുന്നു. തോല്‍‌വികളുടെ നീണ്ട നിര തന്നെ ഉണ്ടായെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവില്‍ നല്ലൊരു ടീമിനെ പടുത്തുയര്‍ത്താന്‍ കഴിഞ്ഞതിന്റെ മുഴവന്‍ അഭിന്ദനവും ക്ലാര്‍ക്കിന് തന്നെയാണ്.

എന്നാല്‍ 2015 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ച് മൈക്കല്‍ ക്ലാര്‍ക്ക് തന്റെ വിടവാങ്ങള്‍ അവസ്മരണീയമാക്കുകയും ചെയ്തു.
ഏകദിന ക്രിക്കറ്റിലെ അവസാന ഇന്നിംഗ്സ് കളിക്കാനെത്തിയ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ തിങ്ങിനിറഞ്ഞ എംസിജിയിലെ കാണികള്‍ ഏഴുന്നേറ്റുനിന്നാണ് വരവേറ്റത്. 72 പന്തില്‍ 74 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്ക് 10 ബൗണ്ടറിയും ഒരു സിക്‌സറും നേടി. 244 ഏകദിനങ്ങളില്‍നിന്ന് 44.42 ശരാശരിയില്‍ 7907 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ എട്ടു സെഞ്ച്വറിയും 57 അര്‍ദ്ധസെഞ്ച്വറിയുമുണ്ട്. ലോകക്രിക്കറ്റില്‍ നിന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്നും മായിച്ചാല്‍ മാഞ്ഞു പോകാത്ത ഒരു താരമാണ് ഇന്ന് പാഡഴിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക