വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം!

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (15:11 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം. ന്യൂസിലെൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ കോഹ്ലി വയർലസ് സംവിധാനം ഉപയോഗിച്ചതാണ് വിവാദമാകുന്നത്.
 
ശിഖർ ധവാനും രോഹിത് ശർമയും ക്രീസിൽ നിൽക്കുന്ന സമയത്താണ് കോഹ്‌ലി വയർലസ് ഉപയോഗിച്ചത്. കോഹ്ലി ഐ സി സി ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
 
എന്നാൽ, താരങ്ങൾക്കും ഒഫീഷ്യലുകൾക്കും വയർലസ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് ഐ സി സി വ്യക്തമാക്കി. വയർലസ് ഉപയോഗിക്കാൻ കോഹ്ലി അനുവാദം വാങ്ങിയിരുന്നുവെന്നും ഐ സി സി വ്യക്തമാക്കുന്നു. ഡ്രസിംഗ് റൂമിലും കളി സ്ഥലത്തും വയർലസ് ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ഉള്ളതിനാലാണ് വിഷയം വിവാദമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article