150 അന്താരാഷ്ട്ര ഏകദിനങ്ങളില്‍ ക്യാപ്റ്റനായ വിക്കറ്റ്‌കീപ്പര്‍ ധോണി

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (13:06 IST)
PRO
വെസ്റ്റിന്‍ഡീസിനെതിരെ പരാജയപ്പെട്ടെങ്കിലും മറ്റൊരു പ്രത്യേകതയാണ് രണ്ടാം ഏകദിനം ധോണിക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ ക്യാപറ്റന്‍സിയും വിക്കറ്റ് കീപ്പര്‍ സ്ഥാനവും വഹിച്ച് ടീമിനെ നയിച്ചയാള്‍ എന്ന നേട്ടം.

ട്വന്റി 20, ചാമ്പ്യന്‍സ്ട്രോഫി, ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും സ്വന്തമാക്കുകയെന്ന നേട്ടവും ധോണിക്ക് മാത്രം സ്വന്തമാണ്. ‍174 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചെന്ന മുന്‍ ക്യാപ്റ്റന്‍ അസ്‌ഹറുദ്ദീന്റെ റെക്കോര്‍ഡ് മറികടക്കാന്‍ 25 മത്സരങ്ങള്‍ കൂടി ധോണിക്ക് മതിയാവും.

90 മത്സരങ്ങളാണ് ഇവയില്‍ അസ്‌ഹര്‍ ജയിച്ചത്. 87 മത്സരങ്ങള്‍ ജയിച്ച് ധോണിയും 66 മത്സരങ്ങള്‍ ജയിച്ച് ഗാംഗുലിയുമാണ് പിന്നാലെ.