ഇന്ത്യന്‍ ടീമിലെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും സഹതാരമായ ജഡേജയെപ്പറ്റി ധോണി നടത്തിയ ട്വിറ്റര്‍ പരാമര്‍ശങ്ങളാണ് ഇന്റര്‍നെറ്റിലെങ്ങും തരംഗമാവുന്നത്. ക്രിക്കറ്റ് അരാധകരും ജഡേജയുടെ തന്നെ സഹകളിക്കാരും ഒത്തുചേരുമ്പോള്‍ ഈ പോസ്റ്റുകള്‍ വൈറലാകുന്നു.
ശ്രീ, ശ്രീ, പണ്ഡിറ്റ് സര്‍ രവീന്ദ്ര ജഡേജയെന്നാണ് ധോണി വിശേഷിപ്പിക്കുന്നത് തന്നെ. 'സര്‍ ജഡേജ ക്യാച്ചെടുക്കാന്‍ ഓടുകയല്ല, പന്ത് അദ്ദേഹത്തെ കണ്ടെത്തി അദ്ദേഹത്തിന്റെ കയ്യില്‍ വന്ന് വീഴുകയാണ് ചെയ്യുക' - ഇന്ത്യന്‍ ടീമിലെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും സഹതാരത്തെപ്പറ്റി ധോണി പറയുന്നു.
' അദ്ദേഹം ജീപ്പോടിക്കുമ്പോള്‍ ജീപ്പ് നിന്നിടത്ത് നില്‍ക്കുകയും റോഡ് ഓടുകയും ചെയ്യുന്നു. അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പവലിയന്‍ ക്രീസിലേക്ക് ചെല്ലുന്നു‘. ‘ചെറുപ്പത്തില്‍ കളിക്കുന്നതിനിടെ സര്‍ ജഡേജ ഒരു മണ്‍കൂനയുണ്ടാക്കി. ഇപ്പോള്‍ നാമതിനെ എവറസ്റ്റ് കൊടുമുടിയെന്ന് വിളിക്കുന്നു‘. ' സര്‍ ജഡേജ കളിക്കിടെ വരുത്തുന്ന പിഴവുകളെല്ലാം ഓരോ സാഹചര്യത്തെയും നേരിടുന്ന പുതിയ ടെക്നിക്കുകളാണ്. ഇത്തരത്തില്‍ പേറ്റന്റിനായി നിരവധി കാര്യങ്ങള്‍ ദിനംപ്രതി ഉണ്ടാവുന്നു.' ധോണിയുടെ ട്വീറ്റുകള്‍ .
നാല് ട്രിപ്പിള്‍ സെഞ്ച്വറി നേടുകയെന്ന റെക്കോര്‍ഡ് സര്‍ ജഡേജക്ക് നഷ്ടമായത് വെറും 284 റണ്‍സ് അകലെ വെച്ച്. മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയ ജഡേജ അടുത്ത മത്സരത്തില്‍ 16 റണ്‍സിന് പുറത്തായപ്പോള്‍ ഒരു ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ പറഞ്ഞതിങ്ങനെയാണ്.
ഏതായാലും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം കാട്ടുതീപോലെ പടരുകയാണ് ജഡേജ ഫലിതങ്ങൾ.