സിംബാബ്‌വെ പര്യടനത്തിലെ ഇന്ത്യയുടെ കളി നാളെ ആരംഭിക്കും. സിംബാബ്‌വെയ്ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യത്തെ കളിയാണ് നാളെ ഹരാരെയില്‍ ആരംഭിക്കുക. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 12.30 മുതലാണു കളി. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയടക്കമുള്ളവര്‍ക്ക് ടീം സിലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വന്‍ തുടങ്ങിയവരാണ് വിശ്രമം അനുവദിച്ച മറ്റ് കളിക്കാര്‍.