ശ്രീശാന്തിനെ പ്രതിഫലകരാറില്‍ നിന്ന് ഒഴിവാക്കി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2012 (17:38 IST)
PTI
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ പ്രതിഫലകരാറില്‍ നിന്ന് ബി സി സി ഐ ഒഴിവാക്കി. പ്രതിഫല കരാറില്‍ സി ഗ്രേഡിലാണ് ശ്രീശാന്തിനെ നിലനിര്‍ത്തിയിരുന്നത്. മോശം ഫോമും പരുക്കും മൂലം ഏറെക്കാലമായി ശ്രീശാന്ത് ടീമിന് പുറത്തായിരുന്നു. ശ്രീശാന്തിന് പകരം രവീന്ദ്ര ജഡേജ കരാറില്‍ ഇടംനേടി.

അതേസമയം, ഹര്‍ഭജന്‍ സിംഗിന്‍റെയും ഇഷാന്ത് ശര്‍മ്മയുടെയും പ്രതിഫല കരാര്‍ ‘ബി‘ ഗ്രേഡിലേക്ക്‌ ബി സി സി ഐ താഴ്ത്തി. മുമ്പ് ‘എ’ ഗ്രേഡിലായിരുന്നു ഇവര്‍. ആര്‍ അശ്വിനാണ് ഹര്‍ഭജന് പകരം എ ഗ്രേഡില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്.

ബി സി സി ഐ പ്രതിഫല കരാറില്‍ എ ഗ്രേഡില്‍ ഉള്ളവര്‍ ഇവരാണ് - സച്ചിന്‍, ധോണി, സേവാഗ്, സഹീര്‍, കോഹ്‌ലി, ഗംഭീര്‍, റെയ്‌ന, യുവരാജ് സിംഗ്, ആര്‍ അശ്വിന്‍.