ക്രിക്കറ്റ് ജീവിതത്തിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുന്നതിന് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കും. ഒക്ടോബര്‍ 27 മുതല്‍ റോത്തക്കില്‍ നടക്കുന്ന മുംബൈയുടെ ആദ്യ രഞ്ജി മത്സരത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് സച്ചിന്‍ വ്യക്തമാക്കി.
മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് സച്ചിന്‍ ടീമിന്റെ ഭാഗമാണെന്ന് അറിയിച്ചത്. പേസ് ബൗളര്‍ സഹീര്‍ഖാനും ഹരിയാനക്കെതിരായ മത്സരത്തില്‍ മുംബൈക്ക് വേണ്ടി ഇറങ്ങുന്നുണ്ട്. ഈ മാസം 27 മുതലാണ് ഹരിയാനക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരം.
കാല്‍ നൂറ്റാണ്ടിനിടെ 37 രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ചു. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കുവേണ്ടി കളിച്ച സച്ചിന്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും നേടിയിരുന്നു.