വിമെന്‍സ് ലോകകപ്പ്: ഇന്ത്യന്‍ വനിതകള്‍ക്കു പരാജയം

Webdunia
ബുധന്‍, 30 ജനുവരി 2013 (09:51 IST)
PRO
ഐസിസി വിമെന്‍സ് ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിനു പരാജയം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ, ഇന്നലെ ഓസ്ട്രേലിയയോട് അഞ്ചു വിക്കറ്റിന് തോറ്റു. സ്കോര്‍: ഇന്ത്യ - 222/8 (50 ഓവര്‍), ഓസ്ട്രേലിയ - 223/5 (38.3 ഓവര്‍).

ഇംഗ്ലണ്ടിനെ മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് 13 റണ്‍സിന് തോല്‍പ്പിച്ചു. സ്കോര്‍: ന്യൂസിലന്‍ഡ് - 223 (50 ഓവര്‍), ഇംഗ്ലണ്ട് - 210 (48.2).

ദക്ഷിണാഫ്രിക്ക തുടരെ രണ്ടാം മത്സരത്തിലും തോറ്റു. ശ്രീലങ്ക രണ്ടു വിക്കറ്റിനാണ് അവരെ കീഴടക്കിയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക - 164 (45.2), ശ്രീലങ്ക - 167/8 (44.3).

ഇന്ത്യയില്‍ കളിക്കുന്നതില്‍ ഭീഷണി നേരിടുന്ന പാക്കിസ്ഥാന്‍ വനിതകള്‍ക്ക് വന്‍ വിജയമാണ് ഉണ്ടായത്. ഒഡീശ ഇലവനെ 95 റണ്‍സിനു തകര്‍ത്തു അവര്‍. സ്കോര്‍: പാക്കിസ്ഥാന്‍ - 240 (48.4), ഒഡീശ 145/8 (50 ഓവര്‍).