ലോകകപ്പ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു

Webdunia
വ്യാഴം, 17 മാര്‍ച്ച് 2011 (16:15 IST)
ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോശ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

24 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സ് ആണ് ഇംഗ്ലണ്ട് ഇതുവരെ നേടിയിരിക്കുന്നത്. 31 റണ്‍സ് നേടി സ്ട്രോസും 21 റണ്‍സ് നേടി പ്രിയറും 47 റണ്‍സ് നേടി ട്രോടും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിന്റെ റസ്സല്‍ രണ്ടു വിക്കറ്റും ബിഷു ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന മത്സരമായ ഇതില്‍ തോറ്റാല്‍ പുറത്തേക്ക് പോകുകയല്ലതെ ഇംഗ്ലണ്ടിന് മുന്നില്‍ വേറെ വഴികളൊന്നുമില്ല.