ലോകകപ്പ് ഓര്‍മ്മകളുമായി ഐസിസിയുടെ പുതിയ വീഡിയോ

Webdunia
ബുധന്‍, 31 ജൂലൈ 2013 (08:58 IST)
PRO
2015 ക്രിക്കറ്റ് ലോകകപ്പിന്റെ മുന്നോടിയായി ഐസിസി പ്രചരണാര്‍ത്ഥം പുതിയ വീഡിയോ പുറത്തിറക്കി. വീഡിയോയില്‍ ലോകകപ്പിന്റെ ചരിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ലോകകപ്പ് വിജയിച്ച ടീമുകളുടെ വിവരങ്ങളും നായകന്‍മാരുടെ അനുഭവങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ലോകകപ്പിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലണ്ടിലേക്കും ക്രിക്കറ്റ് പ്രേമികളെ സ്വാഗതം ചെയ്താണ് വീഡിയോ തുടങ്ങുന്നത്.

പിന്നീട് ക്ലൈവ് ലോയിഡ്, കപില്‍ ദേവ്, അലന്‍ ബോര്‍ഡര്‍, ഇമ്രാന്‍ഖാന്‍, സ്റ്റീവ് വോ, അര്‍ജുന രണതുംഗെ തുടങ്ങി ലോകകപ്പ് ഏറ്റുവാങ്ങിയ നായകരുടെ അനുഭവങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ചരിത്രം വിളിച്ചോതുന്ന ഈ വീഡിയോ വന്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല.