ലാലും കൂട്ടരും ബോളിവുഡ് കീഴടക്കുമോ?

Webdunia
ഞായര്‍, 22 ജനുവരി 2012 (13:23 IST)
PRO
PRO
ചെന്നൈ റൈനോസിനോട് പൊരുതി തോറ്റ കേരളാ സ്ട്രൈക്കേഴ്സ് ജയിക്കാനുറച്ച് കൊച്ചിയുടെ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നു. സുനില്‍ ഷെട്ടി നയിക്കുന്ന ബോളിവുഡ് താരങ്ങളുടെ ടീമിനേയാണ് മോഹന്‍ലാലും കൂട്ടരും നേരിടുന്നത്.

മത്സരം നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൌജന്യമാണ്. വൈകിട്ട് ആറിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസിനെ തോല്‍പ്പിച്ച മുംബൈ ഹീറോസ് രണ്ടാം മത്സരത്തില്‍ തെലുഗു വാരിയേഴ്സിനോട് സമനില വഴങ്ങിയിരുന്നു.

സുനില്‍ ഷെട്ടിക്കൊപ്പം ബോബി ഡിയോള്‍, സോനുസൂദ്, സൊഹൈല്‍ ഖാന്‍ തുടങ്ങിയ താരങ്ങളും മുംബൈ ഹീറോസിന് വേണ്ടി അണിനിരക്കും. മുംബൈ ടീം ശനിയാഴ്ച വൈകിട്ട് സ്റ്റേഡിയത്തിലെത്തി ഒന്നര മണിക്കൂറോളം പരിശീലനം നടത്തി.

ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സും ചെന്നൈ റൈനോസും ഏറ്റുമുട്ടും.