റയല്‍ വീണു, കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

Webdunia
ശനി, 18 മെയ് 2013 (16:52 IST)
PRO
സ്പാനിഷ്‌ കിംഗ്സ്‌ കപ്പില്‍ റയല്‍ മാഡ്രിഡിന് പരാജയം. റയലിനെ വീഴ്ത്തി അത്‌ലറ്റികോ മാഡ്രിഡ് കിരീടം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ്‌ റയല്‍ മാഡ്രിഡിനെ അത്‌ലറ്റികോ തോല്‍പിച്ചത്‌.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടുകയും രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറക്കാതിരിക്കുകയും ചെയ്തതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമില്‍ മിറാന്‍റ ഗോള്‍ നേടിയതോടെയാണ് അത്‌ലറ്റികോ വിജയത്തിലെത്തിയത്.