രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍: അഫ്രീദിക്ക് റെക്കോര്‍ഡ്

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (17:19 IST)
PTI
PTI
രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ അടിച്ച പാകിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദിക്ക് റെക്കോര്‍ഡ്. രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ എടുത്ത ആദ്യതാരം എന്ന ബഹുമതിയാ‍ണ് അഫ്രീദി സ്വന്തമാക്കിയത്. ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നീ ക്രിക്കറ്റിന്റെ മൂന്ന് പതിപ്പുകളില്‍ നിന്നാണ് അഫ്രീദി 400 സിക്‌സറുകള്‍ സമ്പാദിച്ചത്

വെസ്റ്റിന്‍ഡീസിനെതിരെ ശനിയാഴ്ച്ച നടന്ന ട്വന്റി-20 മത്സരത്തിലാണ് അഫ്രീദി തന്റെ നാനൂറാമത്തെ സിക്‌സര്‍ അടിച്ചത്. 353 സിക്‌സുകളുമായി വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, അഫ്രീദിക്ക് തൊട്ടു പിന്നിലുണ്ട്.

വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ അഫ്രീദിയുടെ മികവിലായിരുന്നു പാകിസ്ഥാന്‍ വിജയിച്ചിത്. 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 6 റണ്‍സ് എടുത്ത അഫ്രീദിയായിരുന്നു മത്സരത്തിലെ താരം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 152 റണ്‍സായിരുന്നു ഉയര്‍ത്തിയത്. പാകിസ്ഥാന്‍ രണ്ട് വിക്കറ്റിനാണ് ജയിച്ചത്.