രഞ്ജി ട്രോഫിയില്‍ കേരളത്തിന്‌ തോല്‍വി

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (14:09 IST)
PRO
രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളത്തിന്‌ തോല്‍വി. ഗോവയില്‍ നടന്ന മല്‍സരത്തില്‍ മൂന്നുവിക്കറ്റിനാണ്‌ കേരളം തോറ്റത്‌.

അവസാനദിവസമായ ഇന്നലെ അഞ്ച്‌ വിക്കറ്റ്‌ അവശേഷിക്കെ ഗോവയ്ക്ക്‌ ജയിക്കാന്‍ 98 റണ്‍സ്‌ വേണമായിരുന്നു. രണ്ടു വിക്കറ്റ്‌ കൂടി നഷ്ടപ്പെടുത്തി ഗോവ ലക്ഷ്യം കണ്ടു.

57 റണ്‍സെടുത്ത ഹര്‍ഷദ്‌ ഗഡേക്കറാണ്‌ ഗോവയ്ക്ക്‌ വിജയം സമ്മാനിച്ചത്‌. സ്കോര്‍ കേരളം: 273, 146, ഗോവ: 242, 183/7.