രഞ്ജി ട്രോഫിയില്‍ കേരളം വിജയത്തിലേക്ക്

Webdunia
ഞായര്‍, 8 ഡിസം‌ബര്‍ 2013 (15:40 IST)
PRO
വിക്കറ്റുകള്‍ കൂട്ടത്തോടെ നിലംപൊത്തിയ രണ്ടാം ദിനത്തില്‍ കരുത്തരായ ഹിമാചല്‍ പ്രദേശിനെതിരെ കേരളം വിജയത്തിലേക്കു നീങ്ങുന്നു. ഹിമാചലിന്‌ ജയിക്കാന്‍ 86 റണ്‍സ്‌ കൂടി വേണം.

ഇന്ന്‌ ഉച്ചഭക്ഷണത്തിനു മുന്‍പു തന്നെ കേരളം ജയിക്കാനാണു സാധ്യത. അഞ്ചു വിക്കറ്റിന്‌ 164 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടര്‍ന്ന ഹിമാചലിനു 10 റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റും നഷ്ടമായി. 174 റണ്‍സിനു പുറത്ത്‌. കേരളത്തിനു 40 റണ്‍സിന്റെ ഒന്നാമിന്നിങ്ങ്സ്‌ ലീഡ്‌.