മഹാരാഷ്ട്രക്ക് മികച്ച തുടക്കം

Webdunia
ബുധന്‍, 15 ജനുവരി 2014 (12:45 IST)
PRO
തലശ്ശേരിയില്‍ സി.കെ.നായിഡു ട്രോഫി ക്രിക്കറ്റ്‌ മത്സരത്തില്‍ കേരളത്തിനെതിരായ സെമി ഫൈനലില്‍ മഹാരാഷ്‌ട്രയ്‌ക്കു മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മഹാരാഷ്‌ട്ര അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 246 റണ്ണെടുത്തിട്ടുണ്ട്‌.

ചരിത്രത്തിലാദ്യമായാണു കേരളം സെമിയില്‍ കളിക്കുന്നത്‌. ഗ്രൂപ്പില്‍ 21 പോയിന്റോടെ രണ്ടാം സ്‌ഥാനക്കാരായാണു കേരളം സെമിയിലെത്തിയത്‌. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബറോഡയെ 133 റണ്ണിനു തോല്‍പ്പിച്ചാണു കേരളം സെമി ഉറപ്പാക്കിയത്‌.