മലിംഗ ട്വന്റി20 നായകന്‍

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (14:27 IST)
PRO
PRO
ശ്രീലങ്കയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത ലസിത് മലിംഗയെ ട്വന്റി20 ടീം നായകനായി നിയമിച്ചു. 2015 മാര്‍ച്ച് വരെ ക്യാപ്റ്റനായി തുടരാനാണ് മലിംഗയോട് സെലക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

മോശം ഫോം കാരണം സെമിയിലും ഫൈനലിലും ക്യാപ്റ്റന്‍ ചാന്‍ഡിമാല്‍ മാറി നിന്നതിനാലാണ് മലിംഗയെ പകരം ക്യാപ്റ്റന്റെ ചുമതല ഏല്‍പ്പിച്ചത്. അതേസമയം ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്കുള്ള ക്യാപ്റ്റനായി ചാന്‍ഡിമല്‍ തുടരുമെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.