ശ്രീലങ്കന്‍ കൊടുങ്കാറ്റ് ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടാകില്ല. അതേ, ലങ്കയുടെ പേസ് ബൌളര്‍ ലസിത് മലിംഗ ടെസ്റ്റില്‍ നിന്നുള്ള തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, മലിംഗയുടെ പെട്ടെന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഐ പി എല്ലില്‍ ലഭിക്കുന്ന പണത്തിന്‍റെ വലിപ്പമാണ് മലിംഗയെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ടെസ്റ്റില്‍ നിന്ന് വിരമിച്ചാലും ഏകദിനത്തിലും ട്വന്‍റി 20യിലും തുടരാനാണ് മലിംഗയുടെ തീരുമാനം. ഐ പി എല്ലിന്‍റെ ഈ സീസണില്‍ ഏറ്റവും വലിയ വിക്കറ്റ് ടേക്കറാണ് മലിംഗ.
തനിക്ക് പരുക്കാണെന്നും അതിനാല്‍ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കാനാകില്ലെന്നും മലിംഗ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഐ പി എല്ലില്‍ തുടരാനും മലിംഗ തീരുമാനിച്ചിരുന്നു. ഐ പി എല്ലില്‍ തുടരേണ്ടതില്ല, പരുക്കുണ്ടെങ്കില്‍ ലങ്കയില്‍ വന്ന് വിശ്രമിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മലിംഗയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
എന്തായാലും മേയ് 18 വരെ മലിംഗയുടെ സാന്നിധ്യം ഐ പി എല്ലില്‍ ഉണ്ടാകും.