ഐപിഎല്‍ വാതുവയ്പ് കേസില്‍ ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് കുറ്റസമ്മത മൊഴി വാങ്ങിയതെന്ന് ശ്രീശാന്തിന്റെ പരാമര്‍ശം. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് കുറ്റസമ്മത മൊഴി പൊലീസ് വാങ്ങിയതെന്നും താന്‍ സ്വമേധയാ കുറ്റസമ്മതം നടത്തിയതല്ലെന്നുമാണ് ശ്രീശാന്ത് പറയുന്നത്.
ശ്രീശാന്ത് ബിസിസിഐയ്ക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങള്‍ പറഞ്ഞിരിക്കുന്നത്. കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ അടുത്ത ബന്ധുക്കളെ വരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീശാന്ത് കത്തില്‍ പറയുന്നു.
ബിസിസിഐ തനിക്കെതിരായ എടുത്ത നടപടികള്‍ അപൂര്‍ണ്ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശ്രീശാന്ത് പറഞ്ഞു.