പുതിയ ഭരണ പദ്ധതിക്ക് പിന്തുണയുമായി ബിസിസിഐ

Webdunia
വെള്ളി, 24 ജനുവരി 2014 (09:36 IST)
PTI
ഐസിസിയുടെ ഭരണനിയന്ത്രണം ഇന്ത്യ, ഓസ്ട്രേലിയ, ഇംഗണ്ട്‌ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ക്കു ലഭിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന പദ്ധതിക്കു പിന്തുണ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ശിവ്‌ലാല്‍ യാദവിന്റെ അധ്യക്ഷതയിലാണു ബിസിസിഐ യോഗം ചേര്‍ന്നത്‌. മാതാവ്‌ ജയലക്ഷ്മി നാരായണസ്വാമിയുടെ നിര്യാണത്തെത്തുടര്‍ന്നു ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍ പങ്കെടുത്തില്ല.

ഐസിസിയുടെ വാണിജ്യാധികാര പ്രവര്‍ത്തക സംഘത്തിന്റെ നിര്‍ദേശത്തെ പൂര്‍ണമായി പിന്തുണയ്ക്കാനാണു തീരുമാനം.