പാക് സ്പിന്നര്‍ ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക്

Webdunia
ശനി, 6 ജൂലൈ 2013 (18:24 IST)
PTI
PTI
പാക് സ്പിന്നര്‍ ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക്. സ്‌പോട് ഫിക്‌സിംഗില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കനേരിയക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

2009 ല്‍ ഇംഗ്ലിഷ് കൗണ്ടി സീസണില്‍ കനേരിയ ഒത്തുകളിച്ചത്തിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കനേരിയ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

2009 ല്‍ എസെക്‌സും ഡര്‍ഹാമും തമ്മിലുളള മത്സരത്തിലാണ് കനേരിയ ഒത്തുകളിച്ചത്. കനേരിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇസിബി ഇംഗ്ലണ്ടില്‍ കളിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കനേരിയ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

2010 ന് ശേഷം സ്‌പോട്ട് ഫിക്‌സിംഗില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന നാലാമത്തെ പാകിസ്ഥാന്‍ താരമാണ് ഡാനിഷ് കനേരിയ.