പരസ്യവരുമാനത്തില്‍ ധോണിയെയും സച്ചിനെയും പിന്തള്ളി കോഹ്‌ലി

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (17:22 IST)
PRO
പരസ്യ വരുമാനത്തിന്റെ കാര്യത്തില്‍ ധോണിയേയും സച്ചിനെയും പിന്തള്ളി വിരാട് കോഹ്‌ലി. ജര്‍മ്മന്‍ സ്പോര്‍ട്സ് ഐറ്റങ്ങളുടെ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് കോഹ്ലി ഇപ്പോള്‍.

പ്രതിവര്‍ഷം 10 കോടി രൂപയ്ക്കാണ് വിരാട് കോഹ്ലി അഡിഡാസുമായുള്ള കരാറില്‍ ഒപ്പിട്ടത്. ഇതോടൊപ്പം തന്നെ ഏഴ് കോടിയുടെ മറ്റൊരു പരസ്യക്കരാറില്‍ കൂടി കോഹ്ലി ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ക്രിക്കറ്റിനെ കൂടാതെ പതിനേഴ് കോടി രൂപയുടെ കൂടുതല്‍ വരമാനമാണ് കോഹ് ലിയ്ക്ക് ലഭിക്കുക. നിലവില്‍ പെപ്സി, ടൊയോട്ട, ഫാസ്റ്റ് ട്രാക്ക്, സെല്‍കോണ്‍, നെസ്ലേ തുടങ്ങി പതിമൂന്നോളം ഉത്പന്നങ്ങളുടെ മോഡലാണ് വിരാട് കോഹ്ലി.