ന്യൂസിലാന്‍ഡിനെതിരെ പാകിസ്ഥാന് 43 റണ്‍സ് ജയം

Webdunia
ഞായര്‍, 30 ജനുവരി 2011 (10:48 IST)
PRO
ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ പാകിസ്ഥാന് 43 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിരുന്നു. എന്നാല്‍, 294 റണ്‍സിന്റെ വിജയലക്‌ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്‍ഡിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

പാകിസ്ഥാന് വേണ്ടി, ഓപ്പണര്‍ മുഹമ്മദ് ഹഫീസ് 115ഉം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി 65ഉം റണ്‍സെടുത്തു. ന്യൂസീലാന്‍ഡിന് വേണ്ടി കെയ്‌ലി മില്‍സ്, ടിം സൗത്തി, ബെന്നറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ന്യൂസിലാന്‍ഡിനു വേണ്ടി, സ്റ്റൈറ്റിസ് 46ഉം കെയ്ന്‍ വില്യംസണ്‍ 42ഉം മാര്‍ട്ടിന്‍ ഗപ്ടില്‍ 39ഉം റണ്‍സെടുത്തു. പാകിസ്ഥാനുവേണ്ടി സൊഹൈല്‍ തന്‍വീര്‍, വഹാബ് റിയാസ്, ഉമര്‍ ഗുള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ പരമ്പരയി ഓരോ കളിവീതം ജയിച്ച് ഇരുടീമുകളും സമനിലയിലാണ്.