ധോണി ഐസിസി ക്യാപ്റ്റന്‍

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2013 (10:26 IST)
PRO
തുടര്‍ച്ചയായി ആറാംവര്‍ഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീമില്‍. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ധോണി ടെസ്റ്റ് ടീമിലും ഇടം നേടി.

ഇംഗ്ലണ്ട് താരം അലസ്റ്റര്‍ കുക്കാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അനില്‍ കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് 2012 ആഗസ്ത് ഏഴുമുതല്‍ 2013 ആഗസ്ത് 25 വരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചത്.

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും ധോനിക്കാണ്. തെണ്ടുല്‍ക്കറിനുശേഷം പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് നേടുന്ന ഇന്ത്യന്‍ താരമാണ് ധോണി.