ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ഭീഷണിക്കത്തയച്ച സംഭവത്തില്‍ മൂന്നുപേരെ റാഞ്ചി പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളുടെ പേരിലുള്ള കത്ത് ധോണിക്ക് ലഭിച്ചത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു ഇത്. ധോണിയുടെ വീട് ബോംബ് വച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബുധനാഴ്ച വീണ്ടും കത്ത് ലഭിച്ചിരുന്നു.
ദാവൂദിന്റെ അനുയായിയായ തസ്ലീം എന്ന വ്യക്തിയാണ് കത്തിന് പിറകിലെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് ധോണിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ധോണിയുടെ വര്‍ദ്ധിച്ച സ്ത്രീ ആരാധകരുടെ ആവശ്യപ്രകാരം സുരക്ഷയ്ക്കായി വനിതാ കോണ്‍സ്റ്റബിള്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.