ധോണിയുടെ നായകത്വത്തിലുള്ള യുവ ഇന്ത്യയെ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വിലയിരുത്തുന്നതാകും ഉചിതമെന്നും ക്യാപ്റ്റനെന്ന നിലയില്‍ തന്നെ ഇന്ത്യന്‍ നായകന്‍ ധോണിയുമായി താരതമ്യം ചെയ്യേണ്ടെന്നും മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
വിവിധ കാലഘട്ടത്തില്‍ വ്യത്യസ്തരായ എതിരാളികള്‍ക്കെതിരെ കളിച്ച ക്യാപ്റ്റന്‍മാരെ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും ഇത്തരം താരതമ്യങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ ധോണി അസാമാന്യപ്രകടനമാണ് പുറത്തെടുക്കുന്നതെന്നും പ്രായം അനുകൂലഘടകമാണെന്നതിനാല്‍ ഇനിയും ഇന്ത്യക്കായി അത്ഭുതങ്ങള്‍ കാട്ടുമെന്നും ഗാംഗുലി വ്യക്തമാക്കി. പക്ഷേ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം യുവ ഇന്ത്യയെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടം മഹത്തരമായതാണെന്നും പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ എന്തു ചെയ്യാനാകുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമെ ഒരു ടീമിനെ വിലയിരുത്താനാകൂ. അതുകൊണ്ടുതന്നെ ധോണിയുടെ നായകത്വത്തിലുള്ള യുവ ഇന്ത്യയെ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വിലയിരുത്തുന്നതാകും ഉചിതം. കാത്തിരുന്ന് കാണാം-ഗാംഗുലി പറഞ്ഞു.
നായകനെന്ന നിലയിലും ഏകദിന ബാറ്റ്സ്മാനെന്ന നിലയിലും ധോണിയ്ക്ക് അപാരമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ 2015ലെ ലോകകപ്പിലും ധോണി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.