ദുലീപ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നു. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിലുള്ള ഈര്‍പ്പം മൂലമാണ് മത്സരങ്ങള്‍ വൈകുന്നതെന്നാണ് സൂചന.
ദുലീപ് ക്രിക്കറ്റ് ട്രോഫി മത്സരത്തിന്റെ ഫൈനല്‍ നടത്താന്‍ വിസ്സമതിക്കുന്ന അമ്പയര്‍മാരുടെ നടപടിക്കെ അസോസിയേഷന്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
മത്സരത്തില്‍ പങ്കെടുക്കേണ്ട ഇരു ടീമുകളും മത്സരത്തിന് തയാറായിട്ടും മത്സരം ആരംഭിക്കാന്‍ അമ്പയര്‍മാര്‍ കൂട്ടാക്കുന്നില്ലെന്ന് കെസിഎ ആരോപിച്ചു.
ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ഇന്നലെ തുടങ്ങേണ്ടിയിരുന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു.
എന്നാല്‍ ഇന്നും പിച്ചില്‍ ഈര്‍പ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്പയര്‍മാര്‍ മത്സരം ആരംഭിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.