മധ്യമേഖലയ്ക്കെതിരായ ദുലീപ് ട്രോഫി സെമിയില്‍ ദക്ഷിണ മേഖലയ്ക്ക് 258 റണ്‍സിന്റെ വമ്പന്‍ ലീഡ്. മധ്യമേഖല ആദ്യ ഇന്നിങ്ങ്സില്‍ 209 റണ്‍സെടുത്തപ്പോള്‍ മൂന്നാം ദിവസം ദക്ഷിണ മേഖല ഒന്‍പതു വിക്കറ്റിനു 479 റണ്‍സെടുത്തിട്ടുണ്ട്.
രണ്ടു വിക്കറ്റിനു 132 റണ്‍സുമായി മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ ദക്ഷിണ മേഖലയ്ക്കുവേണ്ടി മുകുന്ദും (111) അപരാജിതും (109) ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 190 റണ്‍സെടുത്തു.
മനീഷ് പാണ്ഡെ (81), ചിദംബരം ഗൗതം (69) എന്നിവരും മികച്ചുനിന്നപ്പോള്‍ ദക്ഷിണ മേഖല മികച്ച ലീഡിലേക്കു കുതിച്ചു. പിയൂഷ് ചൗള 159 റണ്‍സിനു നാലു വിക്കേറ്റ്ടുത്തു.