മൂന്നാം തവണ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നു. 1983ലെ ജേതാക്കളായ ഇന്ത്യക്ക് വീണ്ടും ലോകകപ്പ് നേടാന്‍ ഏറ്റവും അനുകൂലമായ സന്ദര്‍ഭം ഇതുതന്നെയെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ഇത്തവണ ലോകകപ്പ് നേടുമെന്നതിന് കലണ്ടറിനെ കൂട്ടുപിടിക്കുകയാണ് ആരാധകര്‍.
കലണ്ടറില്‍ 1983നും 2011നും വ്യത്യാസമൊന്നുമില്ല. ദിവസവും തീയതിയും ഒരു പോലെ തന്നെ. ( ഉദാഹരണത്തിന് 1983 മാര്‍ച്ച് 31 വ്യാഴാഴ്ചയാണ്. 2011ലും ഇതില്‍ വ്യത്യാസമില്ല. ഇതുപോലെ, ഈ വര്‍ഷങ്ങളില്‍ എല്ലാ തീയതികളും ദിവസങ്ങളും ഒരുപോലെയാണ്. അതായത് 1983ന്റെ നേര്‍പ്പതിപ്പ് ആണ് 2011 എന്ന് സാരം. ഇനി ഇത് ആവര്‍ത്തിക്കാന്‍ 2022 ആകണം. ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചത് 2005-ല്‍ ആയിരുന്നു.). കലണ്ടറിലെ ഈ സാമ്യത കളിക്കളത്തിലും സംഭവിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് 1983 ജൂണ്‍ 25ന് ഇന്ത്യ ലോകകിരീടം ചൂടിയത്. ഏപ്രില്‍ രണ്ടിന് മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഒരിക്കല്‍ കൂടി ലോകചാമ്പ്യന്‍മാരാകാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.