ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 86 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലില്‍ കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുരളി വിജയുടെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ 222 റണ്‍സ് ആണ് എടുത്തത്. 51 പന്തുകളില്‍ സെഞ്ചുറി സെഞ്ച്വറി നേടിയ മുരളി വിജയ് 58 പന്തികളില്‍ 15 ബൌണ്ടറികളും നാല് സിക്സറുകളുമായി 113 റണ്‍സ് എടുത്തു.
മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി 16.5 ഓവറില്‍ 136 റണ്‍സിന് പുറത്തായി. ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. വാര്‍ണര്‍ മൂന്ന് റണ്‍സിന് പുറത്തായി. സേവാഗ് ഒരു റണ്‍സ് ആണ് എടുത്തത്. 55 റണ്‍സ് എടുത്ത ജയവര്‍ധനെ മാത്രമാണ് ഡല്‍ഹി നിരയില്‍ മികച്ച പ്രകടനം നടത്തിയത്.