ട്വന്റി20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2014 (15:15 IST)
PRO
ഏഷ്യാകപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍ ഇശാന്ത് ശര്‍മ്മക്കും മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റൈനയ്ക്കും ഇരുടൂര്‍ണമെന്റിനുള്ള ടീമുകളില്‍ ഇല്ല.

ന്യൂസിലാന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും ടീമില്‍ നിന്നും പുറത്താക്കിയത്. ഏഷ്യാകപ്പ് ടീമില്‍ സുരേഷ് റൈനയ്ക്ക് പകരം ചേത്വേശര്‍ പൂജാര ഇടംപിടിച്ചു.

ഐസിസി ട്വന്റ് 20 ലോകകപ്പ് : മഹേന്ദ്ര സിംഗ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, അമ്പാടി റായിഡു, അജിങ്കായ രഹാന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മഹമ്മദ് ഷമി, മോഹിത്, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര,

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: മഹേന്ദ്ര സിംഗ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേത്വേശര്‍ പൂജാര, അമ്പാടി റായിഡു, അജിങ്കായ രഹാന, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മഹമ്മദ് ഷമി, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, ഈശ്വര്‍ പാണ്ഡെ.