ട്വന്റി 20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

Webdunia
ശനി, 29 മാര്‍ച്ച് 2014 (11:52 IST)
PRO
അഞ്ചാമത് ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ജയം നേടി സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യയെത്തി.

ഷെരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു.

ഇന്ത്യക്ക് ഓസ്‌ട്രേലിയയുമായി ഒരു മല്‍സരം അവശേഷിക്കുന്നു. ഈ മല്‍സരത്തില്‍ തോറ്റാലും ഇന്ത്യ സെമിയിലെത്തും.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബംഗ്ലാദേശിന് ബാറ്റിങ്ങിനയച്ചപ്പോള്‍ ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി.
ഇന്ത്യ 9 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

ആദ്യ രണ്ട് മാച്ചിലും മാന്‍ ഓഫ് ദ മാച്ചായ അമിത് മിശ്ര ഈ മല്‍സരത്തിലും മികവു കാട്ടി. മൂന്നു വിക്കറ്റെടുത്ത മിശ്രയും രണ്ടു വിക്കറ്റെടുത്ത അശ്വിനുമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന് കടിഞ്ഞാണിട്ടത്. അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.