ഞാന്‍ വളരെ സന്തോഷവാനാണ്: ശിഖര്‍ ധവാന്‍

Webdunia
ശനി, 27 ജൂലൈ 2013 (11:42 IST)
PRO
താന്‍ വളരെ സന്തോഷവാനാണെന്ന് ശിഖര്‍ ധവാന്‍. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയതിനാണ് ധവാന് സന്തോഷം

മത്സരത്തില്‍ ധവാന്‍ 116 റണ്‍സാണ് നേടിയത്. വെള്ളിയാഴ്ച എന്റെ ഭാഗ്യദിനങ്ങളില്‍ ഒന്നായിരുന്നു. രണ്ടു തവണയാണ് അവര്‍ (സിംബാബ്‌വെ) എന്നെ വിട്ടുകളഞ്ഞത്. ഭാഗ്യം എന്റെ കൂടെയായിരുന്നു. തുടക്കത്തില്‍ ശ്രദ്ധിച്ചാണ് കളിച്ചിരുന്നത് എന്നാല്‍ അനാവശ്യ ഷോട്ടുകളില്‍ പിഴക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാന്‍ പോകുന്ന മത്സരങ്ങളിലും വിജയിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ജയത്തോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.