സച്ചിന് ടെണ്ടുല്‍ക്കറുടെ മൂത്ത ജ്യേഷ്ഠന്‍ അജിത് ഫിറോസ് ഷാ കോട്ട്‌ലയിലെത്തിയത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നു. ഇത് സച്ചിന്റെ അവസാനപരമ്പരയാണെന്നും അതാണ് സച്ചിനെ ക്രിക്കറ്റ് ലോകത്തെത്തിക്കാനായി ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച അജിത് തന്നെ നേരിട്ടെത്തിയതെന്നും മാധ്യമങ്ങള്‍ പറയുന്നു.
സച്ചിന് കുട്ടിക്കാലം മുതല്‍ ഏറ്റവുമധികം പ്രോത്സാഹനം നല്‍കിയ അജിത് തന്നെ നേരിട്ടെത്തിയതാണ് ചിലപ്പോള്‍ ഇത് സച്ചിന്റെ അവസാന പരമ്പരയാകാമെന്നും പരമ്പരയോടനുബന്ധിച്ച് വിരമിക്കല്‍ പ്രഖ്യാപനമുണ്ടെന്നും അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.
സച്ചിന്റെ വിരമിക്കലിനെ സംബന്ധിച്ച് ഒരു ഇടവേളയ്കു ശേഷം വീണ്ടും ആവശ്യമുയര്‍ന്നിരിക്കുകയാണ്. സച്ചിന്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുന്നതായിരിക്കും നല്ലതെന്നാണ് മുന്‍താരങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് അഭിപ്രായം.
സച്ചിനും കൂടി ഉള്‍പ്പടുന്ന ഇന്ത്യന്‍ ടീം ഇപ്പോള്‍ അഭിമാനാര്‍ഹമായ ചരിത്രവിജയത്തിനടുത്താണ്. കൂടാതെ അടുത്ത 18 മാസങ്ങള്‍ കൂടി കഴിഞ്ഞുമാത്രമെ ഇനി ഇന്ത്യ ഒരു ടെസ്റ്റില്‍ ആഭ്യന്തരഗ്രൌണ്ടില്‍ കളിക്കുകയുള്ളൂ. അതുവരെ സച്ചിന്‍ കാത്തിരിക്കുമോ അതോ ഏറ്റവും അഭിമാനാര്‍ഹമായ ഈ വിജയത്തോടെ ടീമിനോട് സച്ചിന്‍ വിടചൊല്ലുമോയെന്ന് കാത്തിരിക്കുകയാണ് കായിക ലോകം.
സച്ചിനെപ്പോലെ ഒരു ഇതിഹാസ താരത്തിന് നല്‍കാന്‍ ഇതിലും വലിയൊരു യാത്രയയപ്പ് സമ്മാനം അടുത്തിടെയൊന്നും ടീം ഇന്ത്യയ്ക്ക് ലഭിക്കില്ല