ഗാംഗുലിയുടെ ടെസ്റ്റ് ടീമില്‍ ഒന്നാമന്‍ ഗവാസ്കര്‍, ഏകദിന ടീമില്‍ സച്ചിന്‍

Webdunia
ശനി, 17 ഓഗസ്റ്റ് 2013 (17:05 IST)
PRO
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമില്‍ ഒന്നാമതായി ഗവാസ്കറും ഏകദിനടീമില്‍ ഒന്നാമതായി മാ‍സ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും. എന്നാല്‍ വിവി‌എസ് ലക്ഷ്മണന് പന്ത്രണ്ടാമത് സ്ഥനം മാത്രമാണ് ഗാംഗുലിയുടെ ടീമിലുള്ളത്.

ഇതിഹാസ സ്പിന്‍ ബൗളര്‍മാരായ ഇഎഎസ് പ്രസന്ന, ബിഎസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍, ബിഷന്‍ സിംഗ് ബേദി എന്നിവര്‍ക്കും ഗാംഗുലിയുടെ ടീമില്‍ ഇടം ലഭിച്ചില്ല.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ടീമിനേയും ഗാംഗുലി നിര്‍ണയിച്ചിട്ടുണ്ട്. ധോണി, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരും ഗാംഗുലിയുടെ ഏകദിന ടീമിലുണ്ട്.


സച്ചിന്‍, അനില്‍ കുബ്ലെ, ഹര്‍ഭജന്‍ സിംഗ്, രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ധോണി, വിരേന്ദര്‍ സേവാഗ് എന്നിവര്‍ ഗാംഗുലിയുടെ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

ടെസ്റ്റ് ടീം:സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സേവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുബ്ലെ, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍. പന്ത്രണ്ടാമനായി വിവിഎസ് ലക്ഷ്മണ്‍.

ഏകദിന ടീം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സേവാഗ്, വിരാട് കോഹ്‌ലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിംഗ്, എംഎസ് ധോണി, കപില്‍ ദേവ്, രവീന്ദ്ര ജഡേജ, അനില്‍ കുബ്ലെ/ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍.