ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ പരുക്കേറ്റ ഗംഭീറിന് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ എന്‍ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ അറിയിച്ചു. അവസാന ടെസ്റ്റില്‍ കെവിന്‍ പീറ്റേഴ്സന്‍റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗംഭീര്‍ തലയിടിച്ച് ഗ്രൗണ്ടില്‍ വീഴുകയിരുന്നു. തുടര്‍ന്നു ഗംഭീറിന്റെ കാഴ്ചയ്ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.
ധോണി നയിക്കുന്ന ഏകദിന ടീമിന്റെ ഉപനായകനായി സുരേഷ് റെയ്നയെ തെരഞ്ഞെടുത്തു. സെപ്തംബര്‍ മൂന്നിനാണ് ആദ്യ ഏകദിന മത്സരം. പരമ്പരയിലെ ഏക ട്വെന്റി 20 മത്സരം ഇന്ന് നടക്കും.