കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം 30 വര്‍ഷത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കാന്‍ ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്.
ടെസ്റ്റ്ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബിസിസിഐ അനുമതി ലഭിക്കാന്‍ കെസിഎയ്ക്ക് സ്വന്തമായി സ്റ്റേഡിയം വേണമെന്നിരിക്കെയാണ് ഈ ആവശ്യവുമായി ജിസിഡിഎയെ സമീപിച്ചത്.
സ്റ്റേഡിയം പാട്ടത്തിന് കിട്ടുന്നതോടെ കെസിഎ യ്ക്ക് ബിസിസിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. 2014 അവസാനത്തോടെ നിലവിലെ പാട്ടക്കാലാവധി അവസാനിക്കും.
കെസിഎയ്ക്ക് കൈമാറിയാലും സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുടക്കം വരാത്ത രീതിയില്‍ സംവിധാനമൊരുക്കും. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന് മുമ്പ് ഷെഡ്യൂളുകള്‍ പരസ്പരം ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കൂ.
ഓഫീസ് സമുച്ചയത്തില്‍ ഇപ്പോഴത്തെ സച്ചിന്‍ പവലിയന്‍ ക്രിക്കറ്റിന്റെ വിഐപി. വിഭാഗമായി മാറ്റും. പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള ഭാഗം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഓഫീസ് വിഭാഗത്തിനും നല്‍കുമെന്നാണ് തിരുമാനമെന്നാണ് റിപ്പോര്‍ട്ട്.