ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എറണാകുളം മുത്തൂറ്റ് ഇസിസിയും ആലുവാ ഗ്ലോബ്സ്റ്റാറും രണ്ടാം റൗണ്ടിലെത്തി.ആദ്യ മത്സരത്തില്‍ എറണാകുളം ഷാരോണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ 85 റണ്‍സിന് മുത്തൂറ്റ് കീഴടക്കി.
ചിറ്റൂര്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യ റൗണ്ടില്‍ ആറ് വിക്കറ്റിനായിരുന്നു ഗ്ലോബ്സ്റ്റാറിന്റെ ജയം. വെള്ളിയാഴ്ച രാവിലെ എട്ടിന് പറവൂര്‍ സോബേഴ്‌സ് എറണാകുളം യങ്സ്റ്റാറിനെയും ഒന്നിന് പറവൂര്‍ വൈസിസി തൃശ്ശൂര്‍ സുധര്‍മ അപ്പെക്‌സിനെയും നേരിടും.