ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20 മത്സരത്തിനായി ടീം ഇന്ത്യ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൊഹാനസ്ബര്‍ഗിലെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ കുടിയേറ്റത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്. നാളെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം. കുടിയേറ്റത്തിന്റെ ഓര്‍മ്മ പുതുക്കലിനായി തുടര്‍ന്നും എല്ലാ വര്‍ഷവും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ട്വന്റി 20 മത്സരം നടക്കും.
ടീം
ഇന്ത്യ: ധോണി (നായകന്‍), ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, യൂസഫ് പഠാന്‍, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ആര്‍ അശ്വിന്‍, തിവാരി, രാഹുല്‍ ശര്‍മ, അശോക് ഡിന്‍ഡ.