ഓസീസ് ടീം അഴിച്ചു പണിയുന്നു

Webdunia
വ്യാഴം, 4 ഏപ്രില്‍ 2013 (13:49 IST)
PRO
2013-14 വര്‍ഷത്തേക്കുള്ള ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ ആറു പുതുമുഖങ്ങള്‍. 20 അംഗങ്ങള്‍ക്കാണ് കരാര്‍ ലഭിച്ചത്.

ട്വന്റി-20 ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി, എഡ് കൊവാന്‍, ജയിംസ് ഫള്‍ക്ക്നെര്‍, ഫിലിപ് ഹ്യൂഗ്സ്, ഗ്ലെന്‍ മാക്സ്വെല്‍, ക്ലിന്റ് മക്കെ എന്നിവരാണ് കരാറിലെ പുതുമുഖങ്ങള്‍. ആഷസ് ടീമില്‍ ഇടംകാത്തിരുന്ന നിരവധി താരങ്ങളെ കരാറില്‍നിന്നൊഴിവാക്കുകയും ചെയ്തു.

ഇന്ത്യന്‍ പര്യടനത്തിലുണ്ടായിരുന്ന സ്റ്റീവന്‍ സ്മിത്ത്, മോയ്സെസ് ഹെന്‍റിക്വസ്, ഉസ്മാന്‍ ഖ്വാജ, ജാക്സണ്‍ ബേര്‍ഡ് എന്നിവര്‍ക്ക് കരാര്‍ നഷ്ടമായി.