ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി

Webdunia
ചൊവ്വ, 21 ജനുവരി 2014 (09:51 IST)
PRO
ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 131 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. 117 പോയിന്റാണ് ഇന്ത്യക്കുളളത്. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാന(111)ത്ത് .

ഷാര്‍ജയില്‍ നടന്ന അവസാന ടെസ്റ്റോടെ ശ്രീലങ്കയ്ക്കെതിരെ നേടിയ ആറ് വിക്കറ്റ് ജയത്തിന്റെ ആനുകൂല്യത്തില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഇതേസമയം 102 പോയിന്റുണ്ടായിരുന്ന പാകിസ്ഥാന്റെ പോയിന്റ് 100ലേക്ക് താഴ്ന്നു.