ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാംസ്‌ഥാനം നിലനിര്‍ത്തി. ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിക്കു മൂന്നാംസ്‌ഥാനം നിലനിര്‍ത്താനുമായി.
119 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ ഒന്നാംസ്‌ഥാനത്തു തുടരുന്നത്. ഇംഗ്ലണ്ട് ചെറിയ പോയന്റ് വ്യത്യാസത്തിലാണ് പിന്നില്‍.
116 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാംസ്‌ഥാനത്തുണ്ട്. ബൗളര്‍മാരുടെ ആദ്യ സ്‌ഥാനങ്ങളിലും മാറ്റമുണ്ടായില്ല. പാകിസ്‌ഥാന്റെ സയദ് അജ്‌മല്‍ ഒന്നാംസ്‌ഥാനത്തും മുഹമ്മദ് ഹഫീസ് രണ്ടാംസ്‌ഥാനത്തും തുടര്‍ന്നു.